ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). രാത്രി 8.45ഓടെയാണ് പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്ത (Central Vista) സൈറ്റില്‍ എത്തിയത്. മുൻകൂട്ടി അറിയിപ്പും സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പ്രധാനമന്ത്രി എത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം സൈറ്റില്‍ ചെലവഴിക്കുകയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിൽ പുതിയ പ്രതിരോധ സേന ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ വിമര്‍ശകര്‍ക്കെതിരെ മോദി രംഗത്ത് വന്നിരുന്നു. ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പാർലമെൻറ് മന്ദിര നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിനിടയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിര്‍മ്മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
from Asianet News https://ift.tt/3mianQ7
via IFTTT
No comments:
Post a Comment