റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 36 പേര്‍ക്ക് പുതുതായി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരില്‍ 48 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,479 ആയി. ഇതില്‍ 5,38,590 പേരും സുഖം പ്രാപിച്ചു. ആകെ 8,824 പേര്‍ മരിച്ചു. കോവിഡ് ബാധിതരില്‍ 49 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,057,695 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,505,850 എണ്ണം ആദ്യ ഡോസ് ആണ്. 22,220,769 എണ്ണം സെക്കന്‍ഡ് ഡോസും. 1,714,797 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 331,076 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 10, മക്ക 3, മദീന 3, മറ്റ് ഏഴ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
from Asianet News https://ift.tt/3HH1ysP
via IFTTT
No comments:
Post a Comment