അനുശ്രീ (Anusree) നായികയാകുന്ന പുതിയ ചിത്രമാണ് 'താര' (Thaara). ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. 'താര' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
സിത്താര കൃഷ്‍ണകുമാറാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്‍ണു വി ദിവാകരനാണ് സംഗീത സംവിധായകൻ. 'സിതാര' എന്ന കഥാപാത്രമായിട്ടാണ് അനുശ്രീ അഭിനയിക്കുന്നത്.
ജെബിൻ ജെ ബി പ്രഭ ജോസഫാണ് 'താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ.
ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ 'ശിവ'യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ.
from Asianet News https://ift.tt/3FACYIc
via IFTTT
No comments:
Post a Comment