അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന്റെ(UAE National Day) ഭാഗമായി വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി(Wizz Air Abu Dhabi). കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക.
യുഎഇ ദേശീയ ദിനം; നാലു ദിവസം അവധി, നറുക്കെടുപ്പ്, 70 ശതമാനം വരെ വിലക്കിഴിവ്
ദുബൈ: യുഎഇയുടെ(UAE) 50-ാമത് ദേശീയ ദിനം(National Day) പ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും(Fireworks) നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളുമാണ് (Discounts)ദുബൈയിലെ സ്വദേശികളെയും താമസക്കാരെയും കാത്തിരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആര്‍ഇ) (Dubai Festivals and Retail Establishment)സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും.
ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ദുബൈ നഗരത്തില്‍ അങ്ങോളമിങ്ങോളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ടു മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്‌ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിനടത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്‌സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് കരിമരുന്ന് പ്രയോഗം ഉണ്ടാകുക.
from Asianet News https://ift.tt/30T57LO
via IFTTT
No comments:
Post a Comment