റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള പ്രതിദിന മരണ സംഖ്യ രണ്ടായി കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. 59 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 41 പേര്‍ രോഗമുക്തി നേടി. 41,093 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,591 ആയി. ഇതില്‍ 5,36,626 പേരും സുഖം പ്രാപിച്ചു. ആകെ 8,745 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 139 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,473,440 ഡോസ് കവിഞ്ഞു. ഇതില്‍ 23,658,707 എണ്ണം ആദ്യ ഡോസ് ആണ്. 19,814,733 എണ്ണം സെക്കന്‍ഡ് ഡോസും. 1,670,597 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 8, മദീന 4, മക്ക 4, ബുറൈദ 2, ജീസാന്‍ 2, ജുബൈല്‍ 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
from Asianet News https://ift.tt/3BtZxNf
via IFTTT
No comments:
Post a Comment