ദില്ലി: അതിർത്തി തർക്കത്തിൽ (Border dispute) പതിമൂന്നാം വട്ട ഇന്ത്യ - ചൈന (India China) കമാൻഡർ തല ചർച്ച അവസാനിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ ചർച്ച വൈകിട്ട് ഏഴര വരെ നീണ്ടു. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച.
ലെഫ്റ്റനന്റ്. ജെനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കമാൻഡർതല ചർച്ചയ്ക്കു തൊട്ടു മുമ്പായിരുന്നു ജനറൽ എം എം നരവനെയുടെ പ്രസ്താവന.
ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സേനാ മേധാവി വ്യക്തമാക്കിയിരുന്നു.
Read Also: അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; അരുണാചൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരെ തടഞ്ഞ് ഇന്ത്യ
from Asianet News https://ift.tt/3oOImT5
via IFTTT
No comments:
Post a Comment