ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടി ഉതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയായിരുന്ന ലക്ഷ്യം. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്‍റെ മാല ഇവര്‍ പൊട്ടിച്ചു. സ്ത്രീയുടെ ബഹളം കേട്ടതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ പാഞ്ഞടുത്തു. ഇതേ സമയം മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി.
പിന്നാലെ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കി. തുടര്‍ന്ന് മൂന്നുറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാട്ടില്‍ ഇവരുടെ സ്ഥാനം കണ്ടെത്തുകയും. ഇവര്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ മുര്‍ത്താസ് വെടിവച്ചു. തിരിച്ചു നടത്തിയ വെടിവയ്പ്പില്‍ മുന്‍ത്താസ് കൊല്ലപ്പെട്ടു. കൂട്ടാളി അക്തര്‍ പൊലീസ് പിടിയിലായി എന്നാണ് സൂചന. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ തോക്ക് വാങ്ങിയത് എന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3iSGtRc
via IFTTT
No comments:
Post a Comment