തിരുവനന്തപുരം: കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിനാവശ്യമുണ്ടെന്നും എങ്കില്‍ മാത്രമേ ഇനിയും വലിയ നേട്ടങ്ങള്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തിരുവനന്തപുരത്ത് ജിവി രാജാ (GV Raja) പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കാണ് ഇത്തവണ ഒളിപിംക്‌സ് മെഡല്‍ കിട്ടിയത്. ആ എണ്ണം കൂട്ടണം. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഹോക്കി താരം പിആര്‍ ശ്രീജേഷിനുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജിയന്‍ അവാര്‍ഡ് ദാന വേദിയില്‍ സമ്മാനിച്ചു. അന്തര്‍ദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവര്‍ക്കുള്ള ജിവി രാജ അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയില്‍ അവാര്‍ഡ് ബോക്‌സിംഗ് പരിശീലകന്‍ ചന്ദ്രലാലിന് നല്‍കി.
ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ബാസ്‌ക്കറ്റ്‌ബോള്‍ താരം പിഎസ് ജീനയും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളായ സിഎഫ്ഡിഎച്ച്എസ് മാത്തൂരും പുരസ്‌കാരം ഏറ്റുവാങ്ങി. നിയമസഭാമന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മന്ത്രിമാരും എംഎല്‍എമാരും കായിക പ്രതിഭകളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
from Asianet News https://ift.tt/3oSx3sX
via IFTTT
No comments:
Post a Comment