കൽപ്പറ്റ: വയനാട് (Wayanad) കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു (Shot Dead). കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ (Wild boar) ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു ശരുൺ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നെൽ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. എന്നാൽ ഇവർ വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ പറ്റൂവെന്നാണ് പൊലീസ് പ്രതികരണം.
from Asianet News https://ift.tt/3I2P6DP
via IFTTT
No comments:
Post a Comment