കണ്ണൂര്‍: കണ്ണൂരിൽ മയക്ക് മരുന്ന് പാർട്ടിക്കെത്തിയ 3 പേർ പൊലീസ് അറസ്റ്റ് ചെയ്തു.കിഴുന്നപ്പാറ സ്വദേശി പ്രണവ്, ആദികടലായിയിലെ ലിജിൻ, റമീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 10 ഗ്രാം എംഡിഎമ്മും, 1 കിലോ കഞ്ചാവും പിടികൂടി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതികൾ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. ഇതിനായി ഇവർ പ്രത്യേക കോഡ് ഭാഷയും ഉപയോഗിച്ചിരുന്നു. കണ്ണുർ താളിക്കാവിനടുത്തുള്ള ലോഡ്ജിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലാവുന്നത്.പ്രതികൾക്ക് അന്യസംസ്ഥാന ബന്ധങ്ങൾ ഉള്ളതായി പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.
from Asianet News https://ift.tt/3a0Cpd5
via IFTTT
No comments:
Post a Comment