ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് (diesel) 32 പൈസയും പെട്രൊളിന് (petrol) 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.91 രൂപയായും ഡീസൽ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോൾ വില 102.85 രൂപയും ഡീസൽ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചു.
-
Read more : ഇന്ത്യാക്കാർ വലയും? ക്രൂഡ് വില ഏഴ് വർഷത്തെ ഉയർച്ചയിലേക്ക്; കാരണം കൊടുംതണുപ്പ്!
- Read more : സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടില്‍ പീഡിപ്പിക്കുന്നു; മനംനൊന്ത് പിതാവ് ജീവനൊടുക്കി
from Asianet News https://ift.tt/3l9ztkE
via IFTTT
No comments:
Post a Comment