വിവിധ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വലിയ ഓഫര്‍ മേളകള്‍ നടത്തുന്ന കാലമാണ് ഇത്. ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്ന കാലം. എന്നാല്‍ ഈ സമയത്ത് തന്നെ പറ്റുന്ന പല അമളികളും വാര്‍ത്തയാകുന്നുണ്ട്. അതില്‍ ഏറ്റവും പുതിയ എപ്പിസോഡ് ഇപ്പോള്‍ വൈറലാകുകയാണ്.
ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ 51,000 രൂപ വിലയുള്ള ഐഫോണ്‍ ഓഡര്‍ നല്‍കിയ ആളാണ് പറ്റിക്കപ്പെട്ടത്. ഇതിന്‍റെ വീഡിയോ ഇയാള്‍ സ്വന്തം യൂട്യൂബ് ചാനലില്‍ ഇട്ടിട്ടുണ്ട്. സിമ്രാന്‍ പാല്‍ സിംഗ് എന്നയാള്‍ക്കാണ് ഐഫോണിന് പകരം നിര്‍മ്മ സോപ്പുകള്‍ കൊറിയറായി ലഭിച്ചത്.
ഐഫോണ്‍ 12ന് പകരം ഡെലിവറി ചെയ്ത പാക്കേജില്‍ അഞ്ച് രൂപ വിലയുള്ള രണ്ട് നിര്‍മ്മ സോപ്പ് ബാറുകളാണ് ഉണ്ടായിരുന്നത്. ഡെലവറി നടത്തിയ ആളെക്കൊണ്ട് തന്നെയാണ് സിമ്രാന്‍ പാല്‍ സിംഗ് കൊറിയര്‍ തുറപ്പിച്ചത്. പിന്നാലെ ഡെലിവറി നടന്നു എന്ന് തെളിയിക്കാനുള്ള ഒടിപി അയാള്‍ക്ക് സിമ്രാന്‍ പാല്‍ സിംഗ് കൈമാറിയില്ല. വലിയ വിലയുള്ള സാധാനങ്ങളുടെ ഓഡര്‍ ഡെലിവറി നടത്തുന്നയാള്‍ക്ക് മുന്നില്‍ നിന്നു തന്നെ തുറന്നു നോക്കണമെന്നാണ് വീഡിയോയില്‍ ഉപദേശിക്കുന്നത്.
അതേ സമയം ഫ്ലിപ്കാർട്ടിനോട് ഇക്കാര്യത്തിൽ സിമ്രാൻ പരാതി സമർപ്പിച്ചിരുന്നെന്നും. തെറ്റ് അവർ അംഗീകരിച്ചുവെന്നാണ് ഇയാൾ പറയുന്നത്. സിമ്രാൻപാലിന്റെ ഓർഡർ അവർ തന്നെ കാൻസൽ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്.
from Asianet News https://ift.tt/2YHlQR3
via IFTTT
No comments:
Post a Comment