നടിയും എഴുത്തുകാരിയുമായിട്ട് മികവ് കാട്ടിയ താരങ്ങളില്‍ ഒരാളായ സോഹ അലി ഖാന്റെ (Soha Ali Khan) ജന്മദിനമാണ് ഇന്ന്. സോഹ അലി ഖാന് ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തി. താരങ്ങള്‍ സോഹയ്‍ക്ക് ഒപ്പമുള്ള ഫോട്ടോകളും ഷെയര്‍ ചെയ്‍തു. ഭര്‍തൃസഹോദരിയായ സോഹയ്‍ക്ക് ജന്മദിന ആശംസകളുമായി കരീന കപൂറും (Kareena Kapoor) രംഗത്ത് എത്തി.
സോഹ അലി ഖാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച കരീന ഭക്ഷണരീതിയെ കുറിച്ചും എടുത്തു പറഞ്ഞു. മാല്വി ദ്വീപില്‍ അവധി കാലത്ത് പോയപ്പോഴാണ് സോഹയുടെ ഭക്ഷണ രീതി നേരില്‍ കണ്ടത് എന്ന കരീന പറഞ്ഞു. സ്‍പൈസിയായിട്ടുള്ള ചിക്കൻ കഴിക്കുമ്പോള്‍ സോഹ ചെയ്‍ത പ്രവര്‍ത്തിയാണ് കരീന കപൂര്‍ എടുത്തു പറഞ്ഞത്. കുറച്ച് വെള്ളമെടുത്ത് സ്‍പൈസി കഴുകിക്കളഞ്ഞതിന് ശേഷമാണ് ചിക്കൻ സോഹ അലി ഖാൻ കഴിച്ചത് എന്ന് കരീന കപൂര്‍ പറയുന്നു.
എന്തായാലും സോഹ അലി ഖാന്റെ ഭക്ഷണ രീതി ചര്‍ച്ചയാകുകയാണ് ഇപോള്‍.
സോഹ ബംഗാളി ഭാഷയിലെ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. നടനായ കുനാല്‍ കെമുവാണ് സോഹ അലി ഖാന്റെ ഭര്‍ത്താവ്. ഒരു മകളുമുണ്ട്.
from Asianet News https://ift.tt/2WKMub6
via IFTTT
No comments:
Post a Comment