ദില്ലി: ലോകവ്യാപകമായി ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയിലും ഇടിവ്. അഞ്ച് ശതമാനം ഫേസ്ബുക്കിന് ഇടിവ് നേരിട്ടത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഓഹരിയില്‍ 5.5 ശതമാനം തകര്‍ച്ചയുണ്ടാത്. ഈ വര്‍ഷം ആദ്യമായാണ് ഇത്തരത്തില്‍ ഇടിവുണ്ടായത്.
ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായിട്ട് മൂന്ന് മണിക്കൂറിലേറയായി.രാത്രി ഒമ്പത് മണിക്ക് മുന്നേ തന്നെ സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ പണിമുടക്കി.
വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്റര്‍നെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്‌സാപ്പില്‍ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇന്‍സ്റ്റയും പോയോ നെറ്റ് ഓഫര്‍ തീര്‍ന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.
from Asianet News https://ift.tt/3iwVZlG
via IFTTT
No comments:
Post a Comment