കൊല്ലം: കോട്ടുകലിൽ എട്ടു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് നിർമാണം നടക്കുന്ന തന്റെ വീട്ടിൽ പെൺകുട്ടിയെ എത്തിച്ചായിരുന്നു ക്രൂരത. ബഹളം കേട്ട് കുട്ടിയുടെ സഹോദരൻ എത്തിയതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. മണിരാജൻ പുതിയതായി നിർമ്മിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു എട്ടു വയസുകാരിക്കു നേരെയുള്ള പീഡന ശ്രമം.. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം കുട്ടിയുടെ വീട്ടിലെത്തിയ മണിരാജൻ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെയും പതിമൂന്നുവയസുകാരൻ സഹോദരനെയും സമീപത്ത് നിർമാണം നടക്കുന്ന തന്റെ വീട്ടിലെത്തിച്ചു.
തുടർന്ന് സഹോദരനെ മിഠായി വാങ്ങാനായി പണം നൽകി പറഞ്ഞയച്ചു. സഹോദരൻ പോയതിനു പിന്നാലെ ആയിരുന്നു പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് സഹോദരൻ ഓടിയെത്തിയതോടെ മണിരാജൻ ഓടി രക്ഷപ്പെടുകയായിരുന്നു. ജോലിക്ക് പോയിരുന്ന അമ്മ മടങ്ങി എത്തിയ ഉടൻ മക്കൾ അമ്മയോട് വിവരം പറഞ്ഞു.
തുടർന്നാണ് കടയ്ക്കൽ പോലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് കോട്ടുക്കലിലുളള വീട്ടിൽ നിന്നും മണിരാജനെ അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/2Y7xBzP
via IFTTT
No comments:
Post a Comment