ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സാധിക്കും. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം...

ബെറി പഴങ്ങൾ എല്ലാം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ രക്തത്തിലെ നൈട്രിക് ഓക്സൈഡ് തോത് വർധിപ്പിക്കുന്നു.

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വിഭവമാണ് പിസ്ത. ഇതും രക്തസമ്മർദത്തെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് മത്തൻകുരു. മത്തൻകുരു രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല രക്തസമ്മർദ്ദത്തെയും നിയന്ത്രിച്ചു നിർത്തും. വിവിധ തരം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ സിട്രസ് പഴങ്ങൾ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ഫൈബറും മഗ്നീഷ്യവും ധാരാളമടങ്ങിയ പയർ, പരിപ്പ് വർഗങ്ങളും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധശേഷി കൂട്ടാനും ഇവ ഫലപ്രദമാണ്.
from Asianet News https://ift.tt/3l3vLca
via IFTTT
No comments:
Post a Comment