ദില്ലി: ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് (congress) പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
-
Read Also : ഒടുവില്‍ എല്ലാം ശരിയായി; ഫേസ്ബുക്കും വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി
- Read Also : പാൻഡോര കള്ളപ്പണ വെളിപ്പെടുത്തൽ; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു, പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ നേതൃത്വം നൽകും
-
Read also : 'ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം'; സംസ്ഥാനത്ത് സ്കൂൾ തുറക്കൽ മാർഗരേഖയായി
from Asianet News https://ift.tt/2Yhtnpk
via IFTTT
No comments:
Post a Comment