ഫ്രഞ്ച് നഗരമായ പാരീസിൽ വാഹനങ്ങളുടെ വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പാരീസ് നഗരത്തില്‍ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്താനാണ് നീക്കം എന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ മിക്ക തെരുവുകളിലും നിയമം ബാധകമായിരിക്കും.
നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് ചുരുങ്ങിയത് 90 യൂറോ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം പൊലീസ് മാർഷലുകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. അവരുടെ വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്റർ ആയി തുടരും.
അപകടങ്ങൾ കുറയ്ക്കാനും നഗരത്തെ കൂടുതൽ കാൽനട സൗഹൃദമാക്കാനുമുള്ള ശ്രമത്തിലാണ് സോഷ്യലിസ്റ്റ് മേയർ ആനി ഹിഡാൽഗോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം. മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കാനും ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ ഭാഗമായാണ് പുതിയ നീക്കവും. വാഹനപ്പെരുപ്പമാണ് പാരീസ് അനുഭവിക്കുന്ന ഏറ്റവുംവലിയ പ്രശ്നം. പാരീസ് നഗര സർക്കാർ ഇതിനകം നിരവധി തെരുവുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. നേരത്തേതന്നെ നഗരത്തിലെ 60 ശതമാനത്തോളം റോഡുകൾക്ക് 30 കിലോമീറ്റർ പരിധി നിശ്ചയിച്ചിരുന്നു. ബൈക്കുകൾക്കുള്ള പ്രത്യേക പാതകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ ഇടം നൽകുന്നതിനും അനുകൂലമാണ് മേയർ. സർവേകൾ അനുസരിച്ച്, പാരീസിലെ ഏറ്റവും തിരക്കേറിയ ചില തെരുവുകളിലെ വാഹനങ്ങളുടെ ശരാശരി വേഗത 16 കിലോമീറ്റർ മാത്രമാണ്.
പാരീസ് കൂടാതെ മറ്റ് ഫ്രഞ്ച് നഗരങ്ങളായ ലില്ലെ, മോണ്ട്പെല്ലിയർ, ഗ്രെനോബിൾ, നാൻറസ്, റെന്നസ് തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹന വേഗത് 30 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ തീരുമാനം ഫ്രഞ്ച് തലസ്ഥാനത്തെ വാഹന ഉടമകളിൽ വലിയൊരു വിഭാഗത്തെ അസ്വസ്ഥരാക്കുന്നുണ്ട്. നിയന്ത്രണം കാരണം നിരക്ക് വർധിപ്പിക്കാനും അങ്ങിനെ ബിസിനസിനെ ബാധിക്കാനും ഇടയാക്കുമെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3DASYtu
via IFTTT
No comments:
Post a Comment