ചൈനീസ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുന്നു . പുതിയ മോഡല്‍ ബിസിനസ് ടു ബിസിനസ് വിഭാഗത്തിനായുള്ള ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ അല്ലെങ്കില്‍ എംപിവി ആയിരിക്കുമെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളീറ്റ് അല്ലെങ്കില്‍ ടാക്‌സി വിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചായിരിക്കും വാഹനം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 2021 ഏപ്രിലില്‍ ബിവൈഡി ഇ6 ഇലക്ട്രിക് എംപിവിയെ ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ചൈനയില്‍ വില്‍പ്പനയ്ക്കെത്തിയ ഇ6ന്റെ രണ്ടാം തലമുറ മോഡലാണ് പരിശോധനയ്ക്ക് വിധേയമായത്. നിരത്തിലിറങ്ങിയ ഇലക്ട്രിക് വാനിന് രണ്ടാം നിര സീറ്റിംഗും മൂന്നാം നിര ഗ്ലാസ് വിന്‍ഡോകളും ഇല്ലാത്തതിനാല്‍ വാണിജ്യ മേഖലക്കുള്ളതായിരിക്കും. ഈ എംപിവിക്ക് ഒറ്റ ചാര്‍ജില്‍ പരമാവധി 300 കിലോമീറ്റര്‍ ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ അനുയോജ്യമായ ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ പൂര്‍ണ ശേഷിയിലും ചാര്‍ജ് ചെയ്യാന്‍ കഴിയും.
ഇലക്ട്രിക് ബസ് വിഭാഗത്തില്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇലക്ട്രിക് ബസുകള്‍ക്കും ഫോര്‍ക്ക് ലിഫ്റ്റുകള്‍ക്കും ഇന്ത്യക്കാരില്‍ നിന്നും ബിടുബി മേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2021 മുതല്‍ ബിടുബി സെഗ്മെന്റിലേക്ക് കൂടുതല്‍ ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്‍ത അമേരിക്കന്‍ വ്യവസായിയും നിക്ഷേപകനുമായ വാറന്‍ ബഫറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചൈനയിലെ ബിവൈഡി കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് ബിവൈഡി ഇന്ത്യ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3n32TT5
via IFTTT
No comments:
Post a Comment