കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടിൽ ബിജീഷ് പി എസ് ,സുഹൃത്ത് ഏറ്റുമാനൂർ, പുന്നത്തറ തെനക്കര വീട്ടിൽ ഷെബിൻ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ പതിനാറ് വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ ബിജീഷ് ഷെബിൻ്റെ ഏറ്റുമാനുരിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ തന്നെ മറ്റൊരു പോക്സോ കേസിൽ പ്രതിയാണ് ബിജീഷ്.ഷെബിൻ കൊലപാതകശ്രമ കേസിൽ പ്രതിയാണ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
from Asianet News https://ift.tt/3mSTNbd
via IFTTT
No comments:
Post a Comment