ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറക്കുക.
രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. കാസ്സുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും.
തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
from Asianet News https://ift.tt/3t4AdtJ
via IFTTT
No comments:
Post a Comment