സ്വന്തമായിട്ടൊരു വാഹനം എന്നത് പലരുടെയും സ്വപ്‍നമാണ്. ലോണെടുത്തും ദീര്‍ഘനാളുകളായി പണം സ്വരുക്കൂട്ടിയുമൊക്കെയാകും സാധാരണക്കാരില്‍ പലരും ആ സ്വപ്‍നം യാഥാര്‍ത്ഥ്യമാക്കുന്നത്. ഒരു കാർ വാങ്ങാൻ ആലോചിക്കുമ്പോള്‍ ഇടത്തരക്കാരായ പലരും പ്രധാനമായും ചിന്തിക്കുന്നത് രണ്ടു കാര്യങ്ങളായിരിക്കും കാറിന്‍റെ വില കുറവായിരിക്കണം എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് മൈലേജാണ്. ഇതാ ബജറ്റും മൈലേജും ഒത്തിണങ്ങിയ ചില വാഹനങ്ങളെ പരിചയപ്പെടാം.
മാരുതി അൾട്ടോ
ഇന്ത്യയുടെ ജനകീയ കാര്‍. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി വാഹനങ്ങളില്‍ ഒരെണ്ണം. 2.99 ലക്ഷം മുതൽ 4.48 ലക്ഷം രൂപ വരെയാണ് കമ്പനിയുടെ ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന്‍റെ എക്സ്ഷോറൂം വില . ഈ കാർ പെട്രോൾ എൻജിനിൽ 22.05kmpl വരെ മൈലേജ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎൻജി കിറ്റിനൊപ്പവും ആൾട്ടോ വിൽക്കുന്നുണ്ട്. ഇത് 31.59 കിലോമീറ്റർ/കിലോ മൈലേജ് നൽകുന്നുണ്ട്.
ടാറ്റ ടിയാഗോ
ടാറ്റയുടെ ജനപ്രിയ മോഡല്‍. കമ്പനിയുടെ തലേവര മാറ്റിയ ചെറുകാര്‍. എൻട്രി ലെവൽ ഹാച്ച്ബാക്ക് കാറുകളിൽ, ടാറ്റയുടെ ടിയാഗോ ഏറ്റവും സുരക്ഷിതമായ കാറാണ്. ടാറ്റ ടിയാഗോയുടെ എഎംടി ട്രാൻസ്മിഷൻ വേരിയന്റ് 23.84 കിലോമീറ്റർ മൈലേജ് നൽകുന്നു. ടാറ്റ ടിയാഗോയുടെ വില 4.85 ലക്ഷം രൂപ മുതൽ 6.84 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). XE, XT, XTA, XZA, XZA, XZ+, XZ+ DT, XZA+, XZA+ DT എന്നിങ്ങനെ 9 വേരിയന്റുകളിൽ ഈ കാർ ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് ടാറ്റ ടിയാഗോയുടെ ഹൃദയം.
റെനോ ക്വിഡ്
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍. മികച്ച രൂപവും കുറഞ്ഞ വിലയും കാരണം, റെനോ ക്വിഡ് ഇന്ത്യൻ വിപണിയിൽ ശക്തമായ കയറി വരുന്നുണ്ട്. ഇതിന്റെ വില 3.12 ലക്ഷം മുതൽ 5.31 ലക്ഷം രൂപ വരെയാണ്. അതിന്റെ എഞ്ചിൻ ഓപ്ഷനുകളിൽ 0.8 ലിറ്ററും 1.0 ലിറ്ററും ഉൾപ്പെടുന്നു. റെനോ ക്വിഡ് 22.3 kmpl മൈലേജ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹ്യുണ്ടായ് സാൻട്രോ
രാജ്യത്തെ എൻട്രി ലെവൽ ഹാച്ച്ബാക്ക് കാർ സെഗ്‌മെന്റിലെ ശക്തമായ സാനിധ്യമാണ് ഹ്യുണ്ടായി സാൻട്രോ. ഈ കാർ ഒരു ലിറ്റർ പെട്രോളിൽ 20.3 കിലോമീറ്റർ മൈലേജ് നൽകുന്നു. സിഎൻജിയുള്ള സാൻട്രോയ്ക്ക് 30.48 31.59 കിമീ/കിലോ മൈലേജ് നൽകാൻ കഴിയും. 4.67 ലക്ഷം മുതൽ 6.35 ലക്ഷം വരെയാണ് സാൻട്രോയുടെ ദില്ലി എക്സ് ഷോറൂം വില.
മാരുതി സുസുക്കി എസ്-പ്രസോ
മാരുതി സുസുക്കിയുടെ മിനി എസ്‍യുവി. പെട്രോൾ മോഡലിനെ കുറിച്ച് പറയുമ്പോൾ, ഇത് STD, LXi വേരിയന്റുകളിൽ 21.4 kmpl മൈലേജും VXi, VXI+ വേരിയന്റുകളിൽ 21.7 kmpl ഉം നൽകുന്നു. 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ എസ്-പ്രസ്സോയിൽ ലഭ്യമാണ്. എസ്-പ്രസ്സോ സിഎൻജിക്ക് 31.2 കിലോമീറ്റർ മൈലേജ് ഉണ്ടെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു . 3.70 ലക്ഷം രൂപയാണ് പെട്രോള്‍ എഞ്ചിനിലുള്ള എസ്-പ്രസോയുടെ പ്രാരംഭ വില. 4.84 ലക്ഷം രൂപയാണ് സിഎൻജി മോഡലിന്റെ പ്രാരംഭ വില.
Courtesy: India Today
from Asianet News https://ift.tt/3Dgpb8q
via IFTTT
No comments:
Post a Comment