ജറുസലേമിൽ 2700 വർഷം പഴക്കമുള്ള ടോയ്‌ലറ്റ്(toilet) പുരാവസ്തു ഗവേഷകർ കണ്ടെത്തിതായി റിപ്പോർട്ടുകൾ. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് (septic tank) മുകളിൽ സ്ഥാപിച്ചിട്ടുള്ള അപൂർവ്വമായ ശൗചാലയമാണ് ഇതെന്ന് ഇസ്രായേൽ പുരാവസ്തു അതോറിറ്റി ഡയറക്ടർ യാക്കോവ് ബില്ലിഗ് പറഞ്ഞു.
ലെെംസ്റ്റോൺ കൊണ്ട് നിർമ്മിച്ച ശൗചാലയമാണ് ഇതെന്നും യാക്കോവ് പറഞ്ഞു. (ഒരു സാധാരണ തരം കാർബണേറ്റ് അവശിഷ്ട കൊണ്ടുള്ള പാറയാണ് ലെെം സ്റ്റോൺ. കാൽസ്യം കാർബണേറ്റിന്റെ വ്യത്യസ്ത ക്രിസ്റ്റൽ രൂപങ്ങളായ കാൽസൈറ്റ്, അരഗോണൈറ്റ് എന്നീ ധാതുക്കളാണ് ഇതിൽ കൂടുതലും അടങ്ങിയിരിക്കുന്നത്).
പുരാതനകാലത്ത് ഒരു സ്വകാര്യ ടോയ്‌ലറ്റ് വളരെ അപൂർവമാണ്. ഇന്നുവരെ, അവയിൽ ചിലത് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റിക് ടാങ്കിൽ മൃഗങ്ങളുടെ അസ്ഥികളും മൺപാത്രങ്ങളും കണ്ടെത്തിയതായും പുരാവസ്തു അതോറിറ്റി അറിയിച്ചു.
'പ്രായമാകുന്നതിന് അനുസരിച്ച് വയറ്റിനകത്തുണ്ടാകുന്ന മാറ്റം'; പഠനം പറയുന്നു
from Asianet News https://ift.tt/3BfFFNG
via IFTTT
No comments:
Post a Comment