എറണാകുളം: കാക്കനാട് ലഹരിക്കടത്ത് (Kakkanad drug case) സംഘത്തെ നിയന്ത്രിച്ചിരുന്നത് അറസ്റ്റിലായ കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പ് (Susmitha Philip). പ്രതികൾക്ക് വലിയ തോതിൽ സുസ്‍മിത സാമ്പത്തിക സഹായം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു. ലഹരി സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്‍മിത അറിയപ്പെടുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടന്നും എക്സൈസ് പറഞ്ഞു. സുസ്മിതയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
മയക്കുമരുന്ന് ഇടപാടിൽ സുസ്‍മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകയാണെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്.
-
Read More : ചാറ്റിലെ കോഡിലുള്ളവരെ കണ്ടെത്തണം; ആര്യനെ കസ്റ്റഡിയില്‍ വേണം, അന്താരാഷ്ട്ര റാക്കറ്റ് ബന്ധം സംശയിച്ച് എന്‍സിബി
-
Read More : ലഖിംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ കേസ്, ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി
from Asianet News https://ift.tt/3a8Zcn8
via IFTTT
No comments:
Post a Comment