ദില്ലി: പെഗാസസ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകുമോ എന്നതിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. പെഗാസസിൽ സമഗ്ര ഉത്തരവ് ഇറക്കുമെന്നാണ് ബംഗാളിലെ ജുഡീഷ്യൽ സമിതിക്കെതിരായ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ വി രമണ നൽകിയ സൂചന.
പെഗാസസ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇത് കോടതി അംഗീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലം കൂടി പരിശോധിച്ചാകും സമഗ്ര ഉത്തരവിൽ തീരുമാനം. പെഗാസസ് വെളിപ്പെടുത്തലുകൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹർജികളാണ് കോടതിക്ക് മുന്പിലുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3EbyzLP
via IFTTT
No comments:
Post a Comment