ദില്ലി:ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രുപാണിയെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മകൾ രംഗത്ത്. ഫെയ്സ്ബുക്കിലാണ് വിജയ് രൂപാണിയുടെ മകൾ രാധിക അതൃപ്തി വ്യക്തമാക്കിയത്. പരുക്കൻ പ്രകൃതക്കാർക്ക് മാത്രമേ നല്ല നേതാവാകാൻ കഴിയുകയുള്ളോ എന്ന് രാധിക ചോദിക്കുന്നു. അക്ഷർധാം ആക്രമണം നടന്നപ്പോൾ മോദിയക്കാൾ മുൻപ് അവിടെ എത്തിയത് രുപാണിയാണെന്നും രാധിക ഫെയ്സ്ബുക്കിൽ കുറിച്ചു.
ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജിയെന്നായിരുന്നു വിജയ് രൂപാണി പറഞ്‍ത്.. പാർട്ടിയുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലിന്റെ രാജിയെ തുടർന്ന് 2016 ല്‍ ആണ് വിജയ് രൂപാണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3k7QE5H
via IFTTT
No comments:
Post a Comment