അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 99 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 153 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
പുതിയതായി നടത്തിയ 317,254 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,588 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,296 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,120 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,170 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
.
— وزارة الصحة ووقاية المجتمع - MOHAP UAE (@mohapuae) October 17, 2021
آخر الإحصائيات حول إصابات فيروس كوفيد 19 في الإمارات
.
.
The latest update of Coronavirus (Covid 19) in the UAE
.
.#نلتزم_لننتصر #التزامك_حياتك#ملتزمون_يا_وطن#كوفيد19#وزارة_الصحة_ووقاية_المجتمع_الإمارات#we_commit_until_we_succeed #covid19#mohap_uae pic.twitter.com/CI0TcL9oGX
from Asianet News https://ift.tt/3aLNQ8Y
via IFTTT
No comments:
Post a Comment