കൊളംബോ: ഏകദിന പരമ്പരയിലെ തോല്‍വിക്ക് ദക്ഷിണാഫ്രിക്ക ശ്രീലങ്കയോട് കണക്കുതീര്‍ത്തു. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ പത്തു വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 3-0ന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 14.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഓപ്പണര്‍ കുശാല്‍ പെരേരയും(39), ക്യാപ്റ്റന്‍ ഷനകയും(18), കരുണരത്നെയും(24*) മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. അവിഷ്ക ഫെര്‍ണാണ്ടോ(12), ധനഞ്ജയ ഡിസില്‍വ(1), രജപക്സ(5), കമിന്ദു മെന്‍ഡിസ്(10) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കക്കായി ജോണ്‍ ഫോര്‍ച്യുണ്‍, റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ റീസ ഹെന്‍ഡ്രിക്സും(42 പന്തില്‍ 56), ക്വിന്‍റണ്‍ ഡീ കോക്കും(46 പന്തില്‍ 59) അടിച്ചു തകര്‍ത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14.4 ഓവറില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3AaY4uo
via IFTTT
No comments:
Post a Comment