റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മുക്തിയില്‍ കുറവും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധവും. ഇന്ന് 96 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 46 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് ഇന്ന് 51,681 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,163 ആയി. ഇതില്‍ 5,35,190 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,633 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,340 ആയി ഉയര്‍ന്നു. ഇതില്‍ 459 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, മക്ക 18, മദീന 9, കിഴക്കന്‍ പ്രവിശ്യ 8, ജീസാന്‍ 6, അല്‍ഖസീം 6, അസീര്‍ 5, അല്‍ജൗഫ് 4, നജ്‌റാന്‍ 3, ഹായില്‍ 2, തബൂക്ക് 2, അല്‍ബാഹ 2, വടക്കന്‍ അതിര്‍ത്തി മേഖല 2. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,837,443 ഡോസ് ആയി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3loRBWD
via IFTTT
No comments:
Post a Comment