ഇടുക്കി: വണ്ണപ്പുറത്ത് പത്തുവയസ്സുകാരന്റെ സൈക്കിൾ മോഷണം പോയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. മോഷണം പോയ സൈക്കിൾ ആക്രികടയിൽ വിറ്റ ആളെക്കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.
കുഞ്ഞ് ആൽബര്‍ട്ട് ആശിച്ചുവാങ്ങിയ സൈക്കിൾ ഓടിച്ച് കൊതി തീരും മുന്പെയാണ് മോഷണം പോയത്. ആ സൈക്കിൾ ആറ് മാസങ്ങൾക്കപ്പുറം വീടിനടുത്തെ ആക്രികടയിൽ നിന്ന് കണ്ട് കിട്ടി. അന്വേഷിച്ചപ്പോൾ അയൽവാസിയായ ആളാണ് ഇതിവിടെ വിറ്റതെന്ന് മനസ്സിലായി.ഉടനെ ആൽബര്‍ട്ടിന്റെ അച്ഛൻ കാളിയാര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും സൈക്കിൾ വിട്ടുകിട്ടാനോ, പ്രതിയെ പിടികൂടാനോ നടപടിയുണ്ടായില്ല
ഇതോടെ ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് ആൽബര്‍ട്ടും കുടുംബവും.അതേസമയം സംഭവം നടന്നത് മുൻ ഇൻസ്പെക്ടറുടെ കാലത്താണെന്നും,പുതുതായി ചാര്‍ജെടുത്ത താൻ കേസ് അന്വേഷിച്ച് വരികയാണെന്നുമാണ് കാളിയാര്‍ ഇൻസ്പെക്ടറുടെ വിശദീകരണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3nn4TWh
via IFTTT
No comments:
Post a Comment