പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കഴിഞ്ഞ മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്.
പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് പാലക്കാട് എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം സംഘം രൂപീകരിച്ചത്. പൊലീസ് നായ എത്തിച്ചുള്ള തെരച്ചിലിൽ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലയുള്ള തെങ്ങിൻ തോപ്പിലാണ് നായ അവസാനമായി വന്ന് നിന്നത്.
ഇതിനാൽ തന്നെ തെങ്ങിൻ തോപ്പിലെയും, സമീപത്തെ വന പ്രദേശത്തെയും പരിശോധന തുടരും. ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും പൊലീസിനൊപ്പം തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് തീരുമാനിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XhNF1S
via IFTTT
No comments:
Post a Comment