കോഴിക്കോട്: കൊടിയത്തൂരിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. കൊടിയത്തൂർ കാരാളിപ്പറമ്പ് സ്വദേശി ഷൗക്കത്തിനാണ് മര്‍ദ്ദനമേറ്റത്. രണ്ടംഗ സംഘം ഇന്നലെ രാത്രി മർദ്ദിച്ചെന്നാണ് ഷൗക്കത്ത് പറയുന്നത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കാരാട്ടുളള ഭാര്യവീട്ടിലേക്ക് രാത്രി ഇരു ചക്രവാഹനത്തില്‍ പോകുമ്പോഴായിരുന്നു ആക്രമണം.
ഇരുചക്രവാഹനത്തിലെത്തില്‍ പിന്തുടര്‍ന്ന് രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നെന്ന് ഷൗക്കത്ത് പറയുന്നു. സംഭവത്തില്‍ പരാതി കിട്ടിയില്ലെന്ന് മുക്കം പൊലീസ് അറിയിച്ചു. വിശദാംശങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്ത് ലഹരി മാഫിയ സജീവമെന്ന് നേരത്തെ പരാതികളുണ്ടായിരുന്നു.മുന്‍പ് ഷഹീദ് ബാവ എന്ന യുവാവിനെ സദാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത് ഈ സ്ഥലത്തിന് സമീപമാണ്.ഈ പ്രദേശങ്ങളില്‍. സാമൂഹ്യ വിരുദ്ധ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
from Asianet News https://ift.tt/2YKFOKx
via IFTTT
No comments:
Post a Comment