ദില്ലി: ഓർത്തോഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാബാനര്‍ജി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഒക്ടോബർ പതിനാലിന് നടക്കുന്ന തെരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
നീതിപൂർവ്വവും നിക്ഷപക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വിദേശ പൗരന്മാരെയോ, വിദേശത്തുള്ള പള്ളികളിലെ അംഗങ്ങളെയോ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പഴമറ്റം സെന്‍റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ഇ പി ജോണി, കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Ad0Yij
via IFTTT
No comments:
Post a Comment