റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ ജനവാസ കേന്ദ്രത്തില്‍ തീപിടുത്തം. വിവിധ രാജ്യക്കാരായ 12 പേർക്ക് പരിക്കേറ്റു. പട്ടണത്തിലെ ഒരു ബഹുനില ഫ്ലാറ്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
പോലീസും റെഡ് ക്രസന്റ് അതോറിറ്റി പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും ചേര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ പത്തു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി.
from Asianet News https://ift.tt/3zWgxLm
via IFTTT
No comments:
Post a Comment