കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ കുവൈത്തിലെ 3,90,000 പ്രവാസികളുടെ താമസ അനുമതി റദ്ദായി. കൊവിഡ് മഹാമാരി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടത് കാരണമാണ് നാട്ടിലേക്ക് പോയവര്‍ക്ക് തിരികെ എത്താന്‍ സാധിക്കാതിരുന്നത്. ഈ സമയം അവരുടെ താമസ രേഖകള്‍ പുതുക്കുന്നതില്‍ സ്‍പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതാണ് റെസിഡന്‍സി പെര്‍മിറ്റുകള്‍ നഷ്ടമാവാന്‍ കാരണം.
അതേസമയം നിയമവിരുദ്ധമായി ഇപ്പോള്‍ കുവൈത്തില്‍ ഒന്നര ലക്ഷത്തോളം പ്രവാസികള്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി അവസരം നല്‍കാന്‍ പദ്ധതിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വിമാനത്താവളങ്ങള്‍ തുറക്കുകയും ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവരികയും ചെയ്‍തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഇളവുകളുണ്ടാകില്ലെന്നും നിയമ ലംഘകരെ അറസ്റ്റ് ചെയ്‍ത് നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
from Asianet News https://ift.tt/38GZwsn
via IFTTT
No comments:
Post a Comment