തെരുവുനായയെയും 7 കുഞ്ഞുങ്ങളേയും തീവച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു. പറവൂർ മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിലാണ് സംഭവം. സമീപ പ്രദേശങ്ങളിൽ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുൻപാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയിൽ പ്രസവിച്ചത്. ഇവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.
ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ്ട് സംഭവത്തിൽ ചത്തത്. അക്രമത്തിൽ കോളനിയിലെ മേരി, ലക്ഷ്മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു ഇവർ ചെയ്തത്. വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂർ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പന്തം കത്തിച്ച് വച്ചതിന് പിന്നാലെ നായ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ മൃഗസംരക്ഷണ സംഘടനയിൽ അയൽവസികൾ വിവരം അറിയിക്കുകയായിരുന്നു. നായക്കുഞ്ഞുങ്ങളെ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായാണ് വിവരം. മൃഗസംരക്ഷണ സംഘടനയുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BPNV74
via IFTTT
No comments:
Post a Comment