പൊന്നാനി: കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടുപോയ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിൽ. കൂറ്റനാട് സ്വദേശി ഹാരിസ്(24) നെയാണ് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2020 മെയ് മാസമായിരുന്നു സംഭവം. കഞ്ചാവ് വാങ്ങാനായി ഹാരിസും കൂട്ടാളികളും അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയാണ് ചെയ്തത്. ഇതിന്റെ വൈരാഗ്യത്തിൽ ഹാരിസും സംഘവും അമലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി.
തുടർന്ന് അയിലക്കാട് ചിറക്കലിൽ വെച്ച് കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയും വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി നാല് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരെത്തെ കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. പ്രധാന പ്രതിയായ ഹാരിസ് ഒളിവിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ചാലിശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
from Asianet News https://ift.tt/3kUlmhH
via IFTTT
No comments:
Post a Comment