റിയാദ്: ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്‍ദുസലാമിന്റെ മകൻ അൻവർ നിയാസ് ആണ് ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ശനിയാഴ്ചയായിരുന്നു അന്ത്യം.
ഖമീസ് മുഷൈത്തിൽ ഫാർമസി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ കൂടിയായ അദ്ദേഹം ഒഐസിസി തിരുവനന്തപുരം ജില്ല പ്രവർത്തകനും ബിമാപ്പള്ളി കൂട്ടായ്മ ഖമീസ് മുഷൈത്ത് ഘടകം പ്രസിഡന്റുമായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കും.
from Asianet News https://ift.tt/3BKNhYs
via IFTTT
No comments:
Post a Comment