സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. കോഴിക്കോട് വൈറസ് ബാധയേറ്റ് 12 കാരൻ മരിച്ചതിന് പിന്നാലെ കനത്തജാഗ്രതയിലാണ് കോഴിക്കോട്. കണ്ണൂരും മലപ്പുറവും ജാഗ്രതാനിർദ്ദേശങ്ങളിൽ. മൂന്ന് വർഷം മുന്നേ ലോകത്തിന് മാതൃകയായി നിപയെ തുരത്തിയ കേരളത്തിന് ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നു. പക്ഷേ മൂന്നുവർഷത്തെ അനുഭവത്തിൽ നിന്ന് പാഠം പഠിച്ചോ എന്ന് സംശയിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങളാണ് കോഴിക്കോട്ടെ നിപ മരണം ഉയർത്തുന്നത്. സാമ്പിൾ ശേഖരണം വൈകി. പ്രഖ്യാപിച്ച പരിശോധനാ സംവിധാനങ്ങൾ ഇന്നും അകലെ. മഹാമാരിക്കാലത്ത് കേരളത്തിൻറെ പ്രതിരോധം പ്രഖ്യാപനങ്ങളിലേക്ക് മാത്രം ചുരുങ്ങുന്നോ? പരിശോധന പാളുന്നത് പാഠം പഠിക്കാത്തതുകൊണ്ടോ?
from Asianet News https://ift.tt/3yH10xv
via IFTTT
No comments:
Post a Comment