തൃശൂർ: കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്ന് സുജേഷ് പറയുന്നത്. തൃശൂർ മാടായിക്കോണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയിരുന്നു
സുജേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുയ കാണാതായതിന് കേസടുത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ തെളിവുകൾ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.
കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അസ്വസ്ഥനായിരുന്നു. സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XrzmaK
via IFTTT
No comments:
Post a Comment