ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. സ്ട്രീമിംഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഇത്രയും ചർച്ച ചെയ്യപ്പെട്ട ചിത്രം വേറെ ഇല്ലെന്ന് തന്നെ പറയാം. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരുഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സംവിധായകനായ മൂത്ത മകന്‍ ആന്റണിയോട് അച്ഛനായ ഒലിവര്‍ ട്വിസ്റ്റ് പേര് മാറ്റാന്‍ പറയുന്നതാണ് ഈ സീന്‍. വെറും ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് പറയുന്നതിന് പകരം സത്യന്‍ അന്തിക്കാട്, ബിച്ചു തിരുമല എന്ന പോലെ സ്ഥലപ്പേര് പേരിന്റെ കൂടെ വെക്കാനാണ് ഇന്ദ്രന്‍സ് പറയുന്നത്. സ്ഥലപ്പേര് ചേര്‍ക്കുമ്പാള്‍ ആന്റണി വട്ടിയൂര്‍കാവ് എന്ന് ലോക്കല്‍ പേരാവുമെന്ന് ചാള്‍സ് പറയുന്നു. അങ്ങനെയാണെങ്കില്‍ നമ്മുടെ കുടുംബ വീടിരിക്കുന്ന സ്ഥലത്തിന്റെ പേര് വെച്ചൂടെ എന്ന ചോദ്യത്തിന് കൂണ്ടാങ്കടവ് എന്ന സ്ഥലപ്പേര് ചേര്‍ത്ത് ആന്റണി കൂണ്ടാങ്കടവ് എന്ന പേര് കലക്കുമെന്നും തമാശ രൂപത്തില്‍ ആന്റണി പറയുന്നു. തന്റെ പേര് തത്കാലം ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് മതിയെന്നും ഹോളിവുഡില്‍ സായിപ്പന്മാര്‍ക്ക് പറയാനുള്ള പേരാണെന്നും ആന്റണി പറയുന്നുണ്ട്.
അതേസമയം, എന്തിനാണ് ഈ സീന്‍ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകരുടെ ചോദ്യം. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2WORVWx
via IFTTT
No comments:
Post a Comment