കൊച്ചി: പതിനൊന്നാം ശമ്പള കമ്മീഷൻ സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശകളിൽ ന്യൂനപക്ഷാവകാശങ്ങളെ ഹനിക്കുന്നതും എയ്ഡഡ് സംവിധാനങ്ങളെ തകർക്കുന്നതുമായ നിദേശങ്ങൾ ഉൾപ്പെട്ടത് പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ. എയ്ഡഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നതോ പ്രത്യേക ബോർഡ് രൂപീകരിക്കുന്നതോ അംഗീകരിക്കാനാകില്ല. ഇന്ത്യൻ ഭരണഘടനയിൽത്തന്നെ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
നിയമനത്തിൽ മാനേജുമെന്‍റുകൾക്കുളള അവകാശം നഷ്ടപ്പെടുത്തുന്ന ഏത് തീരുമാനത്തെയും ശക്തമായി എതിർക്കുമെന്നും സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടികളുമായി മുന്നോട്ട് പോയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഓൺലൈനായി ബിഷപ്പുമാരും വൈദികരും അടങ്ങിയ സമിതി യോഗം ചേർന്നാണ് നിലപാട് അറിയിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3DOP3JE
via IFTTT
No comments:
Post a Comment