ദുബൈ: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹോദരന്റെ ഓര്‍മകള്‍ പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2015ലാണ് മരണപ്പെട്ടത്.
33-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശൈഖ് റാഷിദിന്റെ നിര്യാണം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സഹോദരന്റെ കുട്ടിക്കാലത്തെയും പിന്നീടുമുള്ള ചിത്രങ്ങളാണ് ശൈഖ് ഹംദാന്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ഫുട്‍ബോള്‍ മൈതാനത്തില്‍ നില്‍ക്കുന്നതും എമിറാത്തികളുടെ പരമ്പരാഗത വേഷമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളുമെല്ലാം പ്രാര്‍ത്ഥനയോടൊപ്പം പോസ്റ്റ് ചെയ്‍ത വീഡിയോയിലുണ്ട്.
from Asianet News https://ift.tt/3zoQWcT
via IFTTT
No comments:
Post a Comment