ദില്ലി: ലോക് ജൻശക്തി പാർട്ടിയുടെ ലോക്സഭാ എം പി പ്രിൻസ് പാസ്വാനെതിരെയുള്ള ബലാത്സംഗ കേസിലെ മൂൻകൂർ ജ്യാമപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് ഉത്തരവ് ഇറക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും കാട്ടി കഴിഞ്ഞ ദിവസമാണ് പ്രിൻസ് കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് നൽകി ബോധംകെടുത്തിയതിനുശേഷം പീഡിപ്പിച്ചെന്നാണ് ലോക്ജനശ്കതി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പരാതി.ഇതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി തുടർച്ചയായി പീഡിച്ചിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് മാസം മുമ്പാണ് കൊണാട്ട്പ്ലെയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ഇടപെട്ട കോടതി പരാതിയില്‍ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എൽ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍റെ ബന്ധുവാണ് പ്രിൻസ് രാജ് പാസ്വാൻ. പാര്‍ട്ടി പിളര്‍ന്നതോടെ ചിരാഗിന്‍റെ എതിര്‍ ചേരിക്കൊപ്പമാണ് പ്രിന്‍സ് രാജ് പാസ്വാന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XD5d90
via IFTTT
No comments:
Post a Comment