കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരം തേർളായി മുനമ്പത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേറലായി ദ്വീപിലെ ഹാഷിമിന്‍റെ പതിനാറുകാരനായ മകൻ അൻസബ് ആണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയിൽ പുഴയുടെ മധ്യത്തിൽ വച്ചായിരുന്നു അപകടം.
തളിപ്പറമ്പിൽ നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങളും നാട്ടുകാരും അന്‍സബിനായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിച്ചു. രാവിലെ തെരച്ചിൽ തുടരുമെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3EBg4R8
via IFTTT
No comments:
Post a Comment