ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്‍റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടില്‍ വച്ചായിരുന്നു അപകടം.
കരുമാലൂര്‍ മനയ്ക്കപ്പടിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. അപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി മുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ മഹേഷ് കളമശേരി സൌത്ത് പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3tUiWUj
via IFTTT
No comments:
Post a Comment