തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയതാരെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലും ഈ വിഷയത്തിൽ ആദ്യം ഉയർന്ന അവകാശവാദം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഹമ്മദ് എടുത്തു നൽകിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശ വാദവുമായി വയനാട് പനമരം സ്വദേശി സെയ്തലവി ആദ്യം രംഗത്ത് വന്നിരുന്നു. പിന്നീട് സെയ്തലവിയല്ല, കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനമാണ് 12 കോടി നേടി ബംപർ ഭാഗ്യവാനെന്ന് സ്ഥിരീകരിച്ചു.
ഒന്നാം സമ്മാനം ലഭിച്ചെന്ന് സുഹൃത്തായ അഹമ്മദ് തന്നെ തെറ്റിദ്ധരിപ്പിച്ചതായി സെയ്തലവി ആരോപിക്കുന്നു. എന്നാൽ ഇക്കാര്യം പാടെ നിഷേധിച്ച് അഹമ്മദ് രംഗത്തെത്തി. സെയ്തലവിയെ ചതിച്ചിട്ടില്ല. മുൻപ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആർക്കും ലോട്ടറി എടുത്ത് കൊടുത്തിട്ടില്ല. സെയ്തലവിയുമായി പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സൈബർ സെൽ പരിശോധിക്കട്ടെയെന്നുമാണ് അഹമ്മദിന്റെ പ്രതികരണം.
"ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല", സെയ്തലവിയുമായി സൗഹൃദം ഉണ്ടെന്ന് മാത്രമേയുള്ളൂ എന്നാണ് ഇക്കാര്യത്തിൽ അഹമ്മദിന്റെ വാദം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ztw7gh
via IFTTT
No comments:
Post a Comment