കലവൂര്‍: ഇരുപതിനായിരം രൂപ ഇല്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികില്‍സ മാറ്റിവയ്ക്കേണ്ടി വന്നയാള്‍ക്ക് ആശ്വസമായി ഓണം ബമ്പര്‍ രണ്ടാം സമ്മാനം. ആലപ്പുഴ കലവൂര്‍ മാമൂട് ചിറയില്‍ നവാസിനെയാണ് ഭാഗ്യം തേടി എത്തിയത്. വര്‍ഷങ്ങളായി വാടക വീട്ടിലാണ് നവാസ് താമസം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ പൊറോട്ടയുണ്ടാക്കാലാണ് ഇദ്ദേഹത്തിന് പണി.
നവാസിന്‍റെ കൊച്ചുമകളായ അഞ്ചാം ക്ലാസുകാരി നസ്രിയയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണിച്ചപ്പോ 15 ദിവസത്തെ കിടത്തി ചികില്‍സ വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനായി താമസത്തിനും മറ്റുമായി 20,000 രൂപ വേണം എന്നതിനാല്‍ പിന്നീട് കാണിക്കാം എന്ന് അറിയിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെയാണ് നവാസിനെ ഭാഗ്യം കടാക്ഷിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaട
from Asianet News https://ift.tt/3hTlfCx
via IFTTT
No comments:
Post a Comment