അബുദാബി: യുഎഇയുടെ(UAE) 50-ാം വാര്‍ഷികാഘോഷങ്ങളുടെ(golden jubilee) ഭാഗമായി രാജ്യത്തെ 50 പ്രവാസികളെ(Expats) ആദരിക്കും. രാജ്യത്തിന്റെ വികസനത്തിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പ്രവാസികളെ ആദരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, അറബ് രാജ്യങ്ങള്‍, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായികളും വിദഗ്ധരും ഇതില്‍ ഉള്‍പ്പെടും.
സാംസ്‌കാരിക തനിമയും സാങ്കേതിക മുന്നേറ്റങ്ങളും സമന്വയിപ്പിച്ച് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍
യുഎഇയെ സ്വന്തം രാജ്യം പോല കണക്കാക്കുന്ന എല്ലാവരെയും ഈ മാസം ആദ്യം മുതല്‍ തുടങ്ങിയ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. 'ഫേസ് ഓഫ് എമിറേറ്റ്‌സ്' എന്നാണ് പ്രവാസികളെ ആദരിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പേര്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ യുഎഇയുടെ വളര്‍ച്ചയ്ക്കായി സംഭാവനകളും സേവനങ്ങളും നല്‍കിയ പ്രവാസി വ്യവസായി സമൂഹത്തെ അംഗീകരിക്കാനും നന്ദി അറിയിക്കാനുമാണ് 'ഫേസ് ഓഫ് എമിറേറ്റ്‌സ്' ഒരുക്കുന്നത്. രാജ്യത്തിന്റെ സുവര്‍ണ ജൂബിലി മാസത്തില്‍ പ്രവാസികള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകരായ ബിസ് വേയ്‌സ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ചെയര്‍മാന്‍ യഹ്യ മുഹമ്മദ് അല്‍ ബ്ലൂഷി പറഞ്ഞു.
യുഎഇയില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
from Asianet News https://ift.tt/3pssWnM
via IFTTT
No comments:
Post a Comment