മലപ്പുറം: ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു(rape). അമ്മയെ മലപ്പുറം(malappuram) വനിതാ സ്റ്റേഷൻ എസ് ഐ. റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് കാമുകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കാമുകൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു..
അയൽവാസികളുമായി ബന്ധം പുലർത്താതെ ആനക്കയത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ താമസം. പുറത്തുനിന്നുള്ള ആളുകൾ വരാതിരിക്കാൻ വീടിന് മുമ്പിൽ നായകളെ കാവൽ നിർത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടര്‌ന്ന് മുത്തച്ഛന്‍ മലപ്പുറം ചൈൽഡ് ലൈനിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മർദനങ്ങൾക്കും പെൺകുട്ടി ഇരയായിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാൻ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവർ കാരക്കാടൻ, മുഹ്‌സിൻ പരി, ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
from Asianet News https://ift.tt/3nuepFy
via IFTTT
No comments:
Post a Comment